Challenger App

No.1 PSC Learning App

1M+ Downloads
പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം ?

Aയാന്ത്രിക പ്രകൃതിവാദം

Bജൈവിക പ്രകൃതിവാദം

Cഭൗതിക പ്രകൃതിവാദം

Dസാമൂഹിക പ്രകൃതിവാദം

Answer:

B. ജൈവിക പ്രകൃതിവാദം

Read Explanation:

പ്രകൃതിവാദം (Naturalism)

  • പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ 
  • പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. 
  • മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. 
  • റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ.

 

പ്രകൃതിവാദത്തിന്റെ വിവിധ രൂപങ്ങളും പ്രാധാന്യവും

  • യാന്ത്രിക ( Mechanical ) പ്രകൃതിവാദം - മനുഷ്യനെ യന്ത്രമായി കണക്കാക്കുന്നു
  • ജൈവിക ( Biological ) പ്രകൃതിവാദം - മനുഷ്യനെ ജൈവീക വസ്തുവായി കണക്കാക്കുന്നു. 

പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസമാണ് ജൈവിക പ്രകൃതിവാദം 

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോട് ബന്ധപ്പെട്ടിരിക്കുന്നത് ജൈവശാസ്ത്രീയ പ്രകൃതിവാദമാണ്.

  • ഭൗതിക ( Physical ) പ്രകൃതിവാദം - പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്നു

Related Questions:

'സാമൂഹിക പ്രസക്തി ഉള്ള പ്രശ്നങ്ങൾ നിർവചിക്കുന്ന ജനായത്ത സംഘത്തിൻറെ സൃഷ്ടിയാകണം അധ്യാപനരീതി. അധ്യാപന മാതൃകയിലെ ഏതു കുടുംബവുമായി ഈ പ്രസ്താവം ബന്ധപ്പെടുന്നു?
Which defence mechanism is at play when someone converts socially unacceptable impulses into acceptable ones (e.g., aggressive person becomes a soldier)?
Growth mainly focuses on:

റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ബാല്യകാലം
  2. കൗമാരം
  3. വാർദ്ധക്യം
  4. ശൈശവകാലം

    റൂസ്സോയുടെ പ്രധാന കൃതികൾ ഏവ

    1. ദ റിപ്പബ്ലിക്ക്
    2. എമിലി
    3. പ്രോട്ടഗോറസ് & സിംബോസിസം
    4. ദ സോഷ്യൽ കോൺടാക്ട്