Challenger App

No.1 PSC Learning App

1M+ Downloads
പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്ന നദി ഏതാണ്?

Aടൈഗ്രിസ്

Bയൂഫ്രട്ടീസ്

Cനൈൽ

Dസിന്ധു

Answer:

C. നൈൽ

Read Explanation:

നൈൽ നദി

  • പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവും ഉപജീവനവുമായി ബന്ധപ്പെട്ട നദി
  • ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി
  • ആഫ്രിക്കൻ  ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി
  • 'നൈലിന്റെ ദാനം' എന്നാണ്‌ ഈജിപ്പ്‌ അറിയപ്പെടുന്നത്‌
  • ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡൊട്ടസാണ് നൈൽ നദിയെ  ഇങ്ങനെ വിശേഷിപ്പിച്ചത്.
  • നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണിലാണ് ഈജിപ്തുകാർ കൃഷി ചെയ്ത് കാർഷികസമൃദ്ധി നേടിയത്. 
  • പുരാതന ഈജിപ്തുകാർക്ക് നൈൽ ഒരു സുപ്രധാന ഗതാഗത മാർഗമായി കൂടി  വർത്തിച്ചു
  • നദിയിലെ ധാരാളമായ മത്സ്യ സമ്പത്ത് ,ഈജിപ്ഷ്യൻ ജനതയുടെ ഒരു പ്രധാന ഭക്ഷണ സ്രോതസ്സുമായിരുന്നു.

Related Questions:

ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?
Who was the first person to decipher hieroglyphics ?
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
പാപ്പിറസ് ചെടിയുടെ ഇലകൾ എഴുതാനായി ഉപയോഗിച്ചിരുന്ന രീതി ഇവയിൽ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?