Challenger App

No.1 PSC Learning App

1M+ Downloads
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?

Aഓൾഡ് കിങ്ങ്ഡം

Bമിഡിൽ കിങ്ങ്ഡം

Cന്യൂ കിങ്ങ്ഡം

Dഇവയൊന്നുമല്ല

Answer:

A. ഓൾഡ് കിങ്ങ്ഡം

Read Explanation:

പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി  തിരിച്ചിരിക്കുന്നു :

    1. ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
    2. മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
    3. ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം

ഓൾഡ് കിങ്ങ്ഡം

  • ഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി.
  • പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്.
  • അതിനാൽ തന്നെ  'പിരമിഡുകളുടെ യുഗം' എന്നറിയപ്പെടുന്നത് ഈ കാലഘട്ടമാണ് 

 


Related Questions:

പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്ന നദി ഏതാണ്?
ഏത് പുരാതന ഈജിപ്ഷ്യൻ കാലഘട്ടത്തിലാണ് ഭരണാധികാരികൾ ഫറവോൻ എന്ന പദവി സ്വീകരിച്ചത്
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
Who was the first person to decipher hieroglyphics ?