പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :
AEpisodic acute Stress
BAcute stress
CTraumatic Stress
DChronic stress
Answer:
B. Acute stress
Read Explanation:
വിവിധതരം സമ്മർദം (Classification of stress)
Acute stress
Chronic stress
Episodic acute Stress
Traumatic Stress
Environmental Stress
Occupational Stress
Relationship Stress
Acute stress
ഇത് ഒരു പ്രത്യേക കാരണത്താൽ ഉണ്ടാകുന്ന ഒരു ഹ്രസ്വകാല സമ്മർദ്ദമാണ്.
അതായത് പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം ആക്യൂട്ട് സ്ട്രെസ് (acute stress) എന്നറിയപ്പെടുന്നു.
പെട്ടെന്നൊരു പാമ്പിനെ കണ്ടാൽ നെഞ്ച് ശക്തമായി ഇടിക്കുകയും കൈകാൽ വിറയ്ക്കുകയും ആകെ വിയർക്കുകയുമൊക്കെ ചെയ്യുന്നതും എന്നാൽ ആ പാമ്പ് ഇഴഞ്ഞ് അപ്രത്യക്ഷമായി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മനസ്സും ശരീരവും പൂർവസ്ഥിതി പ്രാപിക്കുന്നതും അക്യൂട്ട് സ്ട്രെസ്ന്റെ ഉദാഹരണമാണ്.