App Logo

No.1 PSC Learning App

1M+ Downloads
അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് :

Aവൈജ്ഞാനിക വികസനം

Bഭാഷ വികസനം

Cസാമൂഹിക വികസനം

Dസാൻമാർഗിക വികസനം

Answer:

A. വൈജ്ഞാനിക വികസനം

Read Explanation:

വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 

  • അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് - വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 
  • ചിന്ത, യുക്തിചിന്ത, ഭാഷ തുടങ്ങിയവയുടെ വികാസമാണ് - വൈജ്ഞാനിക വികാസം

മസ്തിഷ്കവും വൈജ്ഞാനിക വികാസവും

  • വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം - മസ്തിഷ്കത്തിന്റെ വികാസം
  • ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രൽ കോർടെക്സിന്റെ ഭാഗം ആദ്യം വികസിക്കുന്നു.
  • കാഴ്ച, കേൾവി തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ പിന്നീടും, യുക്തി ചിന്ത പോലെയുള്ള ഉയർന്ന മാനസിക ശേഷികളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ അതിനുശേഷവും വികാസം പ്രാപിക്കുന്നു.
  • സെറിബ്രൽ കോർടെക്സിന്റെ വിവിധ ഭാഗങ്ങൾ വിവിധ അടിസ്ഥാനപരമായ ധർമ്മങ്ങൾ നിർവഹിക്കുന്നുവെങ്കിലും ഭാഷണം വായന തുടങ്ങിയ സങ്കീർണ പ്രവർത്തനങ്ങളിൽ സെറിബ്രൽ കോർടെക്സ് വിവിധ ഭാഗങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുന്നു.

Related Questions:

which of the following is not a characteristic of adolescence ?
ബൗദ്ധിക പിന്നോക്കാവസ്ഥയും പൊരുത്തപ്പെടാനുള്ള ഒഴിവ് കുറവും ആരുടെ പ്രത്യേകതകളാണ് ?
നിരാശാജനകമായ മാനസികാവസ്ഥയിൽ ബസിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിയെ അറിയാതെ പുറകിൽ നിന്നൊരാൾ തള്ളിയാൽ പോലും ആ വ്യക്തിയുടെ നിരാശ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഏത് നിരാശ തരമാണ് വ്യക്തമാക്കുന്നത്.
വ്യക്തി വികാസത്തിൽ സാമൂഹ്യ സാഹചര്യങ്ങൾ പ്രാധാന്യം എന്ന സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആണ്
ജനനാന്തര വികാസ ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു ?