App Logo

No.1 PSC Learning App

1M+ Downloads
പേരാർ എന്നറിയപ്പെടുന്ന നദി ?

Aപമ്പ

Bപെരിയാർ

Cചാലിയാർ

Dഭാരതപ്പുഴ

Answer:

D. ഭാരതപ്പുഴ

Read Explanation:

  • 'നിള' എന്നും 'പേരാര്‍' എന്നും വിളിക്കുന്ന കേരളത്തിന്റെ സ്വാന്തം ഭാരതപ്പുഴ ഉത്ഭവിക്കുന്നത് തമിഴ് നാട്ടില്‍ നിന്നാണ്.
  • കോയമ്പത്തൂര്‍ ജില്ലയിലെ ആനമല ടൈഗര്‍ റിസർവിൽ നിന്നും ഉത്ഭവിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വെച്ച് അറബിക്കടലില്‍ വിലയം പ്രാപിക്കുന്നു.
  • ആനമല കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നിള 209 കിലോമീറ്ററാണ് കേരളത്തിലൂടെ ഒഴുകുന്നത്.
  • തമിഴ് നാട്ടിലൂടെ ഒഴുകുന്ന ദൂരം കൂടി കണക്കിലെടുത്താല്‍ ഈ നദിയുടെ ആകെ നീളം 251 കിലോമീറ്ററാണ്.

Related Questions:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

പമ്പാനദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം.

2.'ബാരിസ്' എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.

3.പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്.

4.'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

പേപ്പാറ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
ഓ.വി.വിജയന്റെ 'ഗുരുസാഗരം' എന്ന കൃതിയിൽ പരാമർശിക്കുന്ന നദി ഏതാണ് ?