App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.

Aനകെടുക്കർ

Bകുറുകുള്ള നക്ഷത്രങ്ങൾ

Cപഞ്ചഭൂതങ്ങൾ

Dതമോഗർത്തങ്ങൾ

Answer:

D. തമോഗർത്തങ്ങൾ

Read Explanation:

തമോഗർത്തം (Black hole):

Screenshot 2024-12-04 at 2.52.23 PM.png
  • പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് തമോഗർത്തങ്ങൾ.

  • ഗുരുത്വാകർഷണത്തെ സംബന്ധിച്ച് ആൽബർട്ട് ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തമോഗർത്തങ്ങളുടെ സാധ്യതയെക്കുറിച്ച് 1916 - ൽ പ്രവചിച്ചിരുന്നു.

  • എന്നാൽ ഇവയുടെ സാന്നിധ്യത്തിന്റെ ശരിയായ തെളിവുകൾ ലഭിച്ചത്, 2017 - ൽ ആണ്.

  • നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പടുകൂറ്റൻ തമോഗർത്തത്തെക്കുറിച്ചുള്ള തെളിവുകളും ഇപ്പോൾ ലഭ്യമാണ്.

  • സൂര്യന്റെ പല മടങ്ങ് മാസുള്ള നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ അവസാന ഘട്ടത്തിൽ, ചിലത് തമോഗർത്തങ്ങളായി മാറാൻ സാധ്യതയുണ്ട്.

  • ഇത്തരം ധാരാളം തമോഗർത്തങ്ങൾ ഗാലക്സികളിൽ ഉണ്ട്.


Related Questions:

ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.
' സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു' ഇത് കെപ്ലറുടെ എത്രാം നിയമമാണ് ?
വസ്തുക്കളുടെ മാസ്സും അവ തമ്മിലുള്ള അകലവും ബന്ധിപ്പിച്ച് കൊണ്ട് ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഭാരം അളക്കുന്ന ഉപകരണമാണ് :
ചന്ദ്രനിലെ ഭൂഗുരുത്വത്വരണം എത്രയാണ് ?