App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല :

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dസേവന മേഖല

Answer:

A. പ്രാഥമിക മേഖല

Read Explanation:

പ്രാഥമിക മേഖല

പ്രകൃതി വിഭവങ്ങൾ നേരിട്ടു ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല അറിയപ്പെടുന്നത് - പ്രാഥമിക മേഖല

 ഉദാ ;-  കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും , വനപരിപാലനം , മത്സ്യബന്ധനം , ഖനനം

ദ്വിതീയ മേഖല

പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖല

ഉദാ ;- വ്യവസായം , വൈദ്യുത ഉൽപാദനം , കെട്ടിട നിർമ്മാണം

തൃതീയ മേഖല

പ്രാഥമിക , ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ആയ മേഖല . ഇത് സേവന മേഖല എന്നും അറിയപ്പെടുന്നു.

ഉദാ ;- വ്യാപാരം,  ഗതാഗതം, ഹോട്ടൽ , വാർത്താവിനിമയം , ബാങ്കിംഗ്


Related Questions:

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം ?
' വാർത്താവിനിമയം ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്?
' റിയൽ എസ്റ്റേറ്റ് ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
ബാങ്കിങ് , ഇൻഷുറൻസ് ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?