App Logo

No.1 PSC Learning App

1M+ Downloads
പ്രീ പ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏതാണ് ?

Aക്രിയാഗവേഷണം

Bപരീക്ഷണരീതി

Cഅഭിമുഖം

Dനിരീക്ഷണരീതി

Answer:

D. നിരീക്ഷണരീതി

Read Explanation:

നിരീക്ഷണ രീതി (Observation)

  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.
  • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation)
  • നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation)
  • നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ 
    • കൃത്യമായ ആസൂത്രണം 
    • ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) 
    • നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം 
    • വസ്തുനിഷ്ഠമായ സമീപനം
  • പ്രീ പ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി - നിരീക്ഷണ രീതി

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ മൂല്യനിർണയ സങ്കേതം ഏത് ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
ശിശുവിന്റെ വ്യവഹാരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ വാചികമായി വിവരങ്ങൾ ശേഖരിക്കുന്ന ശിശുപഠന തന്ത്രം ?
നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്ത് അറിവിൻ്റെ മണ്ഡലം വികസിപ്പിക്കുന്ന രീതിയാണ് :
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?