App Logo

No.1 PSC Learning App

1M+ Downloads
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.

Aഎറണസ്റ്റ് റതർഫോർഡ്

Bജെ. ജെ. തോംസൺ

Cന്യൂട്ടൻ

Dമാക്സ് പ്ലാങ്ക്

Answer:

B. ജെ. ജെ. തോംസൺ

Read Explanation:

ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക:

Screenshot 2025-01-10 at 1.28.19 PM.png
  • ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ, ജെ. ജെ. തോംസൺ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചു.

  • ഈ മാതൃക അനുസരിച്ച്, പോസിറ്റീവ് ചാർജ് ഉള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു.

  • ഗോളത്തിലെ ആകെ പോസിറ്റീവ് ചാർജുകളുടെയും, നെഗറ്റീവ് ചാർജുകളുടെയും എണ്ണം തുല്യമായിരിക്കും.

  • അതിനാൽ ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്.

  • എന്നാൽ പല പരീക്ഷണഫലങ്ങൾക്കും വിശദീകരണം നൽകാൻ തോംസൺ മാതൃകയ്ക്ക് സാധിച്ചില്ല.

  • അതിനാൽ ഈ മാതൃക പിന്തള്ളപ്പെട്ടു.


Related Questions:

കാഥോഡ് റേ ഡിസ്ചാർജ് ട്യൂബിന് ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അനുയോജ്യം?

റുഥർഫോർഡിന്റെ സൗരയൂഥ മാതൃകയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലിയസിലാണെന്നും റൂഥർഫോർഡ് തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു
  2. ഈ മാതൃക പ്ലം പുഡ്ഡിംങ് മാതൃക (Plum pudding model) എന്നറിയപ്പെടുന്നു
  3. ആറ്റത്തിലെ ഘടകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് സൗരയൂഥത്തെപ്പോലെയാണ്‌ ആയതിനാൽ ഈ മാതൃക സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നു
  4. ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ചത് ഇദ്ദേഹമാണ്
    ഒരു കാര്യത്തിന്റെ ഇരട്ട സ്വഭാവത്തെക്കുറിച്ച് ആരാണ് കണ്ടെത്തിയത്?

    ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. ഒരു ആറ്റത്തിലെ മാസുള്ള കണങ്ങളായ പ്രോട്ടോണുകളും, ന്യൂട്രോണുകളും ന്യൂക്ലിയസിലാണ് കാണപ്പെടുന്നത്
    2. ഒരാറ്റത്തിന്റെ മാസ് മുഴുവൻ ന്യൂക്ലിയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു
    3. ഒരു ആറ്റത്തിലെ മാസ് ഇല്ലാത്ത കണമായാണ് ഇലക്ട്രോണിനെ കണക്കാക്കുന്നത്
    4. ഒരു മൂലകത്തിന്റെ മാസ് നമ്പർ അതിൻറെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും ആകെ തുകയാണ്
      ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്നും അവ പിൻകാലത്ത് ഇലക്ട്രോണുകൾ ആണെന്ന് സ്ഥിരീകരിക്കപ്പെടാനും ഇടയാക്കിയ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?