App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?

Aമാറ്റമില്ല

Bകൂടിവരും

Cകുറഞ്ഞുവരും

Dആദ്യം കുറയും പിന്നീട് കൂടും

Answer:

B. കൂടിവരും

Read Explanation:

  • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്.
  • ഓരോ ഷെല്ലിലെയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജനിലകൾ (Energy levels) എന്നു പറയും.
  • ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
  • ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജം കൂടിവരും
  • ഷെല്ലുകൾക്ക് ന്യൂക്ലിയസിൽ നിന്നു തുടങ്ങി 1,2,3,4,5... എന്ന് നമ്പർ നൽകിയോ K, L, M, N, O... എന്നിങ്ങനെ പേരു നല്കിയോ സൂചിപ്പിക്കാവുന്നതാണ്

Related Questions:

ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജില്ലാത്തതും എന്നാൽ പ്രോട്ടോണിനോളം മാസ്സുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച ശാസ്ത്രജ്ഞൻ :
ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റാണ് ----.
ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ---- ഓക്സൈഡാണ്.
ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള --- എണ്ണം ആണ്.
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?