Challenger App

No.1 PSC Learning App

1M+ Downloads
ഫ്യൂഡലിസത്തിൽ ഭൂമിയുടെ കൈവശക്കാരൻ അറിയപ്പെട്ടിരുന്ന പേര് ?

Aനൈറ്റ്സ്

Bസെർഫ്

Cവാസൽ

Dലോർഡ്

Answer:

C. വാസൽ

Read Explanation:

ഫ്യൂഡലിസം

  • മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. ഭൂവുടമസ്ഥതയെ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ ഒരു സംഘടിത രൂപമായിരുന്നു ഇത്.
  • ഒരു തുണ്ട് ഭൂമി" എന്നർത്ഥമുള്ള "ഫ്യൂഡ്" എന്ന വാക്കിൽ നിന്നാണ് ഫ്യൂഡലിസത്തിന്റെ ഉത്ഭവം.
  • ഫ്യൂഡലിസത്തിൽ രാജാവായിരുന്നു ഏറ്റവും മുകളിൽ.
  • ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് സെർഫുകൾ (അടിയാൻ) എന്നാണ്.
  • ഫ്യൂഡൽ പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിന്നിരുന്നത് "നൈറ്റ്സ്" എന്നറിയപ്പെട്ട വീരയോദ്ധാക്കളായിരുന്നു.
  • ഭൂമിയുടെ കൈവശക്കാരൻ "വാസൽ" ആയിരുന്നു. 
  • ഫ്യൂഡൽ പ്രഭു താമസിക്കുന്ന കോട്ട മാനർ എന്നറിയപ്പെട്ടു.

Related Questions:

അറബികളെ ഗ്രീക്കുകാർ വിളിച്ചിരുന്നത് :
സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്ന ചിന്താധാര :
മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ ഏത് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു ?
മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മ അറിയപ്പെടുന്നത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട ചിന്താധാരയാണ് കാൽപ്പനികത.
  2. ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ.
  3. സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.
  4. പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.