App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹൊവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ട്വെച്ചത് ?

Aസാംസ്കാരിക ബുദ്ധി

Bബുദ്ധിയുടെ വിശിഷ്ട ഘടകം

Cബുദ്ധിയുടെ ഇന്ദ്രീയാനുഭൂതി ഘടകം

Dഅസ്തിത്വപരമായ ബുദ്ധിശക്തി

Answer:

D. അസ്തിത്വപരമായ ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

അസ്തിത്വപരമായ ബുദ്ധിശക്തി (Existential Intelligence)

  • പ്രപഞ്ചത്തിൻറെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും തിരിച്ചറിയാനുമുള്ള ബുദ്ധി. 

Related Questions:

ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?
ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് ആര് ?
12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
വെഷ്ളർ ബെലിവ്യൂ (Wechsler - Bellevue Intelligence Scale) ബുദ്ധിപരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ എണ്ണം ?