Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?

Aബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ

Bബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയറ്റ് വാരി വ്യവസ്ഥ

Cവടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി വ്യവസ്ഥ

Dബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് മഹൽവാരി വ്യവസ്ഥ

Answer:

A. ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ

Read Explanation:

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ

  • ഇത് മുഗളരുടെ കാലം മുതൽ നിലവിലിരുന്ന സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു.

  • പുതിയ വ്യവസ്ഥപ്രകാരം ബീഹാർ, ബംഗാൾ,ഒറീസ്സാ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു.

  • ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു.


Related Questions:

ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി :
"ഇന്ത്യയെ കണ്ടെത്തൽ" എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
Who led the rebellion against the British at Lucknow?
നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര് ?
വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി?