മാന്റിൽ
ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കതിനു തൊട്ടു താഴെ ഉള്ള പാളിയാണ് മാന്റിൽ
ഭൂവൽക്ക മാന്റിലിൽ നിന്നും വേർതിരിക്കുന്ന 'മോഹോ പരിവർത്തന മേഖല 'യിൽ തുടങ്ങി 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു
ഭൂവൽക്കവും മാന്റിലിന്റെ ഉപരി ഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്ന് വിളിക്കുന്നു
ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർ വരെ വ്യത്യസ്ത കനത്തിൽ നില കൊള്ളുന്നു
ശിലാമണ്ഡലത്തിനു തൊട്ടു താഴെയായി അർധദ്രാവാവസ്ഥയിൽ അസ്തനോസ്ഫിയർ മാന്റിലിന്റെ ഭാഗമാണ്.[അസ് തനോ എന്ന വാക്കിനർത്ഥം ദുർബലം എന്നാണ് ]
ഏകദേശവും 400 കിലോമീറ്റർ വരെയാണ് അസ്തനോസ്ഫിയർ വ്യാപിച്ചിട്ടുള്ളത്
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമാണ് അസ്തനോസ്ഫിയർ
ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ [3.4 ഗ്രാം /ഘന .സെ .മീ.]അനുഭവപ്പെടുന്നത്