ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?Aസ്ട്രാറ്റോസ്ഫിയർBതെർമോസ്ഫിയർCമെസോസ്ഫിയർDട്രോപോസ്ഫിയർAnswer: D. ട്രോപോസ്ഫിയർ Read Explanation: ട്രോപോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി ട്രോപോസ്ഫിയറിന്റെ അർത്ഥം - സംയോജന മേഖല ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത് - വായുവിന്റെ സംവഹന പ്രക്രിയ വഴി ഈ പാളിയുടെ മുകളിലേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു കാലാവസ്ഥാ പ്രതിഭാസം നടക്കുന്നത് ഈ പാളിയിലാണ് ഭൂമധ്യരേഖ പ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - ഏകദേശം 18 - 20 കിലോമീറ്റർ ധ്രുവ പ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 7 കിലോമീറ്റർ ഉയരം കൂടുന്നതനുസരിച്ച് ട്രോപ്പോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവ് അറിയപ്പെടുന്നത് - എൻവിയോൺമെന്റൽ ലാപ്സ് നിരക്ക് ( ELR ) ട്രോപ്പോപോസ് - ELR പോസിറ്റീവ് സംഖ്യയിൽ നിന്നും നെഗറ്റീവ് സംഖ്യയിലേക്ക് മാറുന്ന മേഖല Read more in App