A2014 സെപ്റ്റംബർ 24
B2013 നവംബർ 5
C2015 സെപ്റ്റംബർ 24
D2014 ഓഗസ്റ്റ് 15
Answer:
A. 2014 സെപ്റ്റംബർ 24
Read Explanation:
മംഗൾയാൻ
ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണപദ്ധതിയായ 'മാർസ് ഓർബിറ്റർ മിഷൻ" (മംഗൾയാൻ)
2013 നവംബർ 5-നാണ് വിക്ഷേപിക്കപ്പെട്ടത്.
2014 സെപ്റ്റംബർ 24-ന് മംഗൾയാൻ ചൊവ്വയിലെത്തി.
ചൊവ്വയിലേയ്ക്ക് നാസ പര്യവേഷണ വാഹനം അയയ്ക്കുന്നതിന് ചെലവാക്കിയ തുകയുടെ പത്തിലൊന്നുമാത്രം ചെലവഴിച്ചാണ് ഇന്ത്യ 15 മാസം കൊണ്ട് മംഗൾയാൻ പദ്ധതി വിജയിപ്പിച്ചെടുത്തത്.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗൾയാൻ.
ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യമാണ് മംഗൾയാൻ.
മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണവാഹനമാണ് പിഎസ്എൽവി സി-25.
ചൊവ്വയിലേയ്ക്ക് വിജയകരമായി പര്യവേക്ഷണ വാഹനം അയക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആദ്യ വിക്ഷേപണത്തിലൂടെ ചൊവ്വാദൗത്യം വിജയത്തിലെത്തിച്ച ആദ്യ രാജ്യമായത് ഇന്ത്യയാണ് .
ചൊവ്വ പര്യവേഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ഫിജിയാണ്.
എസ്. അരുണൻ ആയിരുന്നു മംഗൾയാൻ ദൗത്യത്തിൻ്റെ പ്രോജക്ട് ഡയറക്ടർ.
മംഗൾയാൻ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്ത സിനിമാണ് മിഷൻ മംഗൾ.
'മംഗൾയാൻ' എന്ന കൃതിയുടെ രചയിതാവ് ഡോ. ജോർജ്ജ് വർഗ്ഗീസ്.
'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണം' എന്ന കൃതിയുടെ രചയിതാവ് ലിജോ ജോർജ്ജ്