മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?
Aസിഗ്മണ്ട് ഫ്രോയ്ഡ്
Bവില്യം വൂണ്ട്
Cമാക്സ് വെർത്തിമർ
Dജോൺ ബി. വാട്സൺ
Answer:
A. സിഗ്മണ്ട് ഫ്രോയ്ഡ്
Read Explanation:
മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory)
- ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്.
- മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു.
- ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്.
- ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്.
- ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി.
- അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
- ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
- കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ.