ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
Aഫ്രാൻസ്
Bറഷ്യ
Cആസ്ട്രേലിയ
Dയുഎസ് എ
Answer:
A. ഫ്രാൻസ്
Read Explanation:
ബുദ്ധിമാപനം (Measurement of Intelligence)
- "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" - ഗ്രിഫിത്ത്
- ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് - ആൽഫ്രെഡ് ബിനെ
- ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ആൽഫ്രെഡ് ബിനെ
- സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
- പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു.
- മാനസിക വയസ്സ് / പ്രായം (MENTAL AGE) എന്ന ആശയത്തിന് രൂപം നൽകിയത് - ബിനെ
- വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ശോധകങ്ങൾ (Test) നിർമിച്ചു.
- ബൗദ്ധിക നിലവാരത്തെ ഇതുവഴി അളക്കാം എന്ന് അഭിപ്രായപ്പെട്ടു.