App Logo

No.1 PSC Learning App

1M+ Downloads
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?

Aസ്തംഭനം (ഫിക്സേഷൻ)

Bഅബോധസ്വീകരണം (ഇൻട്രൊജക്ഷൻ)

Cഉത്ഭവകേന്ദ്രം (ഫോക്കസ്)

Dകാമോദ്ദീപക മേഖലകൾ (ഇറോജനസ് സോൺസ്)

Answer:

D. കാമോദ്ദീപക മേഖലകൾ (ഇറോജനസ് സോൺസ്)

Read Explanation:

  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ 5 വികസനഘട്ടങ്ങളാണുള്ളത് :-
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

ലൈംഗികോത്തേജന മേഖലകൾ / കാമോദ്ദീപക മേഖലകൾ (Erogenous Zone)

  • വികസനം പുരോഗമിക്കുന്നതിനനുസരിച്ച് ലിബിഡോർജ്ജം (ലൈംഗിക ചോദന) ഓരോ ഘട്ടത്തിലും ഓരോ ഭാഗങ്ങളിലേക്കായി മാറിക്കൊണ്ടിരിക്കുന്നു.
  • വികാസത്തിൻ്റെ ഓരോ ഘട്ടത്തിലും ശരീരത്തിൻറെ ഓരോ പ്രത്യേക ഭാഗവും വൈകാരിക ചോദനകളോട് കൂടുതൽ ഉത്തേജകരായി മാറുന്നുവെന്നാണ് ഫ്രോയ്ഡ് പറയുന്നത്. ഇത്തരത്തിൽ ലൈംഗിക ചോദനകൾ കേന്ദ്രീകരിക്കുന്ന ശരീരഭാഗത്തെ ലൈംഗികോത്തേജന മേഖലകൾ (Erogenous Zone) എന്നാണ് വിളിക്കുന്നത്. 

 


Related Questions:

ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
കൗമാരകാലത്തിൽ എറിക്സന്റെ വികസനഘട്ടത്തിലെ ഏതെല്ലാം ഘട്ടങ്ങൾ ഉൾപ്പെടുന്നു ?
Select the brain region which is crucial for emotional processing that undergoes significant development during adolescence.
"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?