ഇന്ത്യയിലെ ഫ്രഞ്ചധീനപ്രദേശങ്ങളുടെ വിമോചനത്തിനായി നടന്ന സമരങ്ങളുടെ ഭാഗമായി മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളാണ് മയ്യഴി വിമോചനസമരം എന്ന പേരിൽ അറിയപ്പെടുന്നത്.
ഇതിന് നേതൃത്വം നല്കിയ ഐ. കെ. കുമാരൻ മയ്യഴി ഗാന്ധിയെന്ന് അറിയപ്പെടുന്നു.
1954 ജൂൺ 16നാണ് മയ്യഴി ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും വിമോചിതമായത്.