App Logo

No.1 PSC Learning App

1M+ Downloads
മാമാങ്കത്തിന്റെ നേത്യത്വത്തിന് പറയുന്ന പേര് :

Aനായകൻ

Bസ്ഥാനപതി

Cരാജാവ്

Dരക്ഷാപുരുഷസ്ഥാനം

Answer:

D. രക്ഷാപുരുഷസ്ഥാനം

Read Explanation:

മാമാങ്കം

  • ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം.
  • മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിലാണ് മാമാങ്കം നടത്തിയിരുന്നത്.

  • മാമാങ്കത്തിന്റെ നേത്യത്വത്തിന് പറയുന്ന പേര് : രക്ഷാപുരുഷസ്ഥാനം
  • മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു.
  • എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി.
  • ആദ്യ മാമാങ്കത്തിന്റെ (എ.ഡി.829) രക്ഷാപുരുഷൻ ആരായിരുന്നു - രാജശേഖര വർമ്മൻ
  • അവസാന മാമാങ്കത്തിന്റെ (എ.ഡി.1755) രക്ഷാപുരുഷൻ ആരായിരുന്നു - ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി

  • മാമാങ്കത്തിൽ ഏറ്റുമുട്ടലിൽ മരണപ്പെടുന്ന ചാവേറുകളുടെ ശവശരീരം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത്  - മണിക്കിണറിൽ
  • 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം.
  • ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്.
  • ഈ മഹാമേളയുടെ അന്ത്യംകുറിച്ചത് ഹൈദരാലിയുടെ കേരളാക്രമണവും തുടർന്ന് സാമൂതിരിയുടെ ആത്മഹത്യയുമായിരുന്നു
  • മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി മാമാങ്കം കിളിപ്പാട്ട്, രചിച്ചത് - കാടാഞ്ചേരി നമ്പൂതിരി
  • ആധുനിക യുഗത്തിലെ മാമാങ്ക മഹോത്സവം നടന്ന വർഷം - 1999

Related Questions:

In 1706, the compilations of the holy scripture of the Sikhs, Guru Granth Sahib, was authenticated by whom of the following?
മനുസ്‌മൃതി ഇംഗ്ലീഷിലേക്കു തർജമ ചെയ്തതാര് ?
കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
Who built the Jal Mandir related to Jainism?
ജൈന വാസ്തു ക്ഷേത്ര മാത്യകയ്ക്ക് ഉദാഹരണമായ കല്ലിൽ ഏത് ജില്ലയിലാണ് ?