App Logo

No.1 PSC Learning App

1M+ Downloads
മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18-ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സക്കുള്ള ധനസഹായം നൽകുന്ന കേരളത്തിലെ പദ്ധതിയേത്?

Aആർദ്രം

Bആയുർദളം

Cമന്ദഹാസം

Dതാലോലം

Answer:

D. താലോലം

Read Explanation:

കേരളത്തിലെ പദ്ധതികൾ:

  • അവിവാഹിതരായ അമ്മമാർ, വിവാഹ മോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി – ശരണ്യ 
  • അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി – ആശ്രയ 
  • AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി – ആയുർദളം 
  • സ്ത്രീകളുടെ മാനസികാരോഗ്യവും, സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി, സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി – സീതാലയം 
  • കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കാനുള്ള പദ്ധതി - ആർദ്രം മിഷൻ
  • ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരൻമാര്‍ക്ക് സൗജന്യമായി, കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന പദ്ധതി – മന്ദഹാസം

Related Questions:

ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സമൂഹത്തിൽ വിവിധ തരം പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്ത് നിന്നു തന്നെ ഓൺലൈനായി കൌൺസിലിംഗ്, നിയമ സഹായം എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?