App Logo

No.1 PSC Learning App

1M+ Downloads
"മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു" - ഇത് ഏതു തരം പ്രബലനമാണ് ?

Aധന പ്രബലനം

Bഋണ പ്രബലനം

Cനെഗറ്റീവ് പ്രബലനം

Dഇവയൊന്നുമല്ല

Answer:

A. ധന പ്രബലനം

Read Explanation:

സ്കിന്നർ പ്രബലനത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

  1. ധന പ്രബലനം (Positive Reinforcement)
  2. ഋണ പ്രബലനം (Negative Reinforcement)

 

ധന പ്രബലനം (Positive Reinforcement):

      ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

ഉദാഹരണം:

  1. ക്ലാസിൽ നൽകുന്ന പ്രശംസകളും, അംഗീകാരവും പഠനത്തിന് നൽകുന്ന ധനപ്രബലനമാണ്.  
  2. മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.

 

ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉദാഹരണം:

       യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു.


Related Questions:

Comprehensive evaluation in CCE refers to as a assessing which domains of a students development ?
Thorndike learning theory also known as
Bruner’s concept of a “spiral curriculum” emphasizes
വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?
കുട്ടിയ്ക്ക് പഠനത്തിൽ സ്വന്തമായി എത്തിച്ചേരാൻ കഴിയുന്ന നിലയ്ക്കും മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരാൻ പറ്റുന്ന ഉയർന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലത്തിന് പറയുന്ന പേര് :