Challenger App

No.1 PSC Learning App

1M+ Downloads
മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

Aകേരളം

Bകർണാടകം

Cതമിഴ്നാട്

Dഒറീസ

Answer:

C. തമിഴ്നാട്

Read Explanation:

മിഡ്-ഡേ മീൽ സ്കീം

  • വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോഷക നിലവാരം ഉയർത്ത വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി.
  • സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകൾ, സർക്കാർ എയ്ഡഡ് അങ്കണവാടികൾ, മദ്രസ, മഖ്തബുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.
  • 1930ൽ ഫ്രഞ്ച് ഭരണത്തിന് കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ  ഇത്തരം ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി വന്നിരുന്നു.

  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, 1960 കളുടെ തുടക്കത്തിൽ തമിഴ്‌നാട്ടിൽ മുൻ മുഖ്യമന്ത്രി കെ. കാമരാജാണ് ഉച്ചഭക്ഷണ പദ്ധതി ആദ്യമായി  ആരംഭിച്ചത്.
  • 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ ഔദ്യോഗികമായി നാഷണൽ പ്രോഗ്രാം ഓഫ് ന്യൂട്രീഷനൽ സപ്പോർട്ട് ടു പ്രൈമറി എജ്യൂക്കേഷൻ (NPNSPE) എന്ന പേരിൽ ഉച്ചഭക്ഷണം പദ്ധതി ആരംഭിച്ചത്.
  • 2001ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ പദ്ധതി നടപ്പിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
  • 2008 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
  • മിഡ് ഡേ മീൽ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് : സപ്ലൈകോ

Related Questions:

ദേശീയ ബാല ഭവനിന്റെ ആസ്ഥാനം?
With reference to Educational Degree, what does Ph.D. stand for?
സെന്റർ ഫോർ എൻവിയോൺമെന്റ് എജുക്കേഷന്റെ ആസ്ഥാനം ?

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. 1995 ൽ NPT അനിശ്ചിതമായ ദീർഘിപ്പിക്കുന്നതിനെ ഇന്ത്യ എതിർക്കുകയും സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (Comprehensive Test Ban Treaty) ഒപ്പു വെയ്ക്കാൻ വിസമ്മതിച്ചു.
  2. ഇന്ത്യൻ ദേശരക്ഷയ്ക്കായി മാത്രം ആണവായുധങ്ങൾ' എന്നതാണ് ഇന്ത്യയുടെ നയം
  3. ഒരു കാരണവശാലും ആണവായുധങ്ങൾ ഇന്ത്യ ആദ്യം പ്രയോഗിക്കില്ല എന്ന തത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

    ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം-ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ.
    2. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം - 1950 ജനുവരി 3.
    3. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം - 1955 ജനുവരി 20.