App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ബാല ഭവനിന്റെ ആസ്ഥാനം?

Aന്യൂഡൽഹി

Bകൊച്ചി

Cകോഴിക്കോട്

Dഹൈദരാബാദ്

Answer:

A. ന്യൂഡൽഹി

Read Explanation:

ദേശീയ ബാലഭവൻ (National Bal Bhavan)

  • ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം
  • ഇന്ത്യൻ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലും ധനസഹായത്തോടെയും പ്രവർത്തിക്കുന്നു
  • 1956ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഇത് സ്ഥാപിച്ചത്.
  • 5 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സർഗ്ഗാത്മകതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്.
  • ദേശീയ ബാലഭവന്റെ ആദ്യ ചെയർപേഴ്സൺ :  ഇന്ദിരാഗാന്ധി
  • നിലവിൽ, ഇന്ത്യയിൽ ഉടനീളം 73 ബാലഭവനുകൾ ഉണ്ട്

ദേശീയ ബാലശ്രീ ബഹുമതി ( National Bal Shree Honour )

  • കുട്ടികൾക്കായി ദേശീയ ബാലഭവൻ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം.
  • 9-16 വയസ്സിനിടയിലുള്ള, സർഗ്ഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന കുട്ടികൾക്കാണ് നൽകുന്നത്.
  • ബഹുമതിയിൽ ഫലകവും, സർട്ടിഫിക്കറ്റും വിദ്യാഭ്യാസ വിഭവങ്ങളും, ക്യാഷ് പ്രൈസും ഉൾപ്പെടുന്നു.
  • ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് മാനവ വിഭവശേഷി വികസന മന്ത്രിയാണ് പുരസ്കാരം നൽകുന്നത്.
  • പ്രധാൻ മന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം കഴിഞ്ഞാൽ ഇന്ത്യയിൽ കുട്ടികൾക്ക് നൽകപ്പെടുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദേശീയ ബാലശ്രീ ബഹുമതി

Related Questions:

സെക്കണ്ടറി/ഹയർ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി ?
വാർധ സ്കീമിനെ കുറിച്ച് പഠിക്കാൻ 1938 ൽ സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ആയിരുന്നത്:
2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.
  2. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി, ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT))എതിർത്തു.
  3. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
  4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് 2000 ജൂൺ ൽ ആണ്.
    2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?