മിന്നാമിനുങ്ങിന്റെ ശരീരത്തിൽ ഏത് എൻസൈമിന്റെ സാന്നിധ്യത്തിലാണ് ലൂസിഫെറിൻ ഓക്സിജനുമായി പ്രവർത്തിക്കുന്നത്?
Aഅമിലേസ്
Bലൈപേസ്
Cലൂസിഫെറേസ്
Dപ്രോട്ടീയെസ്
Answer:
C. ലൂസിഫെറേസ്
Read Explanation:
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തു വിടുന്നത്.
മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്‌സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജം ഉൽസർജിക്കപ്പെടുന്നത്.
ഈ പ്രതിഭാസം അറിയപ്പെടുന്നത് ബയോലൂമിനിസെൻസ് (Bioluminiscence) എന്നാണ്.
ഈ പ്രവർത്തന ഫലമായി ഉൽസർജിക്കപ്പെടുന്ന ഊർജത്തിന്റെ 95% വും പ്രകാശോർജമാണ്.
അതുകൊണ്ടാണ് മിന്നാമിനുങ്ങ് മിന്നുമ്പോൾ ചൂടനുഭവപ്പെടാത്തത്.