App Logo

No.1 PSC Learning App

1M+ Downloads
മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?

Aഈതൈൽ റാഡിക്കൽ

Bമീതൈൽ റാഡിക്കൽ

Cപ്രൊപ്പൈൽ റാഡിക്കൽ

Dഇതൊന്നുമല്ല

Answer:

B. മീതൈൽ റാഡിക്കൽ

Read Explanation:

  • പൂരിത ഹൈഡ്രോ കാർബണുകളിലെ കാർബൺ ആറ്റങ്ങളുടെ എല്ലാ സംയോജതകളും ഹൈഡ്രജനാൽ പൂർത്തിയാക്കപ്പെട്ടിരിക്കുന്നു 

  • ആൽക്കെയ്ൻ - കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ 

  • ആൽക്കൈൽ റാഡിക്കൽ - ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യപ്പെടുമ്പോൾ പ്രവർത്തനശേഷിയുള്ള ആറ്റം ഗ്രൂപ്പുകളായി മാറുന്ന ആൽക്കെയ്നുകൾ 

  • ആൽക്കൈൽ റാഡിക്കലുകളെ സൂചിപ്പിക്കുന്നത് -   -R-

  • മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ - മീതൈൽ റാഡിക്കൽ 

  • മീതൈൽ റാഡിക്കൽ  - CH₃-
  • ഈതൈൽ  റാഡിക്കൽ CH₃-CH₂-
  • പ്രൊപ്പൈൽ റാഡിക്കൽ - CH₃-CH₂-CH₂-

Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രോ കാർബണിനെ പൊതുവായി വിളിക്കുന്നത് ?
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ :
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏതു വിഭാഗത്തിൽ പെടുന്നു ?