മുടിയിലുരസിയ പ്ലാസ്റ്റിക് പേന ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കാരണമായ ബലം ?
Aകാന്തികബലം
Bസ്ഥിതവൈദ്യുത ബലം
Cയാന്ത്രികബലം
Dപേശിബലം
Answer:
B. സ്ഥിതവൈദ്യുത ബലം
Read Explanation:
സ്ഥിതവൈദ്യുതി
ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റ് ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി അറിയപ്പെടുന്ന പേര്
മുടിയിലുരസിയ പ്ലാസ്റ്റിക് പേന ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കാരണമായ ബലം - സ്ഥിതവൈദ്യുത ബലം (electro static force )
മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം - പേശിബലം (muscular force)
കാന്തങ്ങൾ തമ്മിൽ ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യുന്ന ബലം - കാന്തിക ബലം (magnetic force )
ചലനവുമായി ബന്ധപ്പെട്ട ബലം പൊതുവേ അറിയപ്പെടുന്നത് - യാന്ത്രികബലം ( mechanical force )