App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് ?

Aസെക്ഷൻ 24

Bസെക്ഷൻ 22

Cസെക്ഷൻ 20

Dസെക്ഷൻ 21

Answer:

C. സെക്ഷൻ 20

Read Explanation:

  1. മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് 20ലാണ്.

ഇതുപ്രകാരം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ ഇവയാണ്:

(i) സർക്കാർ പൂർണ്ണമായോ ഭാഗികമായോ ധനസഹായം നൽകുന്ന സർക്കാർ ആശുപത്രികളിൽഎല്ലാ മുതിർന്ന പൗരന്മാർക്കും കഴിയുന്നിടത്തോളം കിടക്കകൾ നൽകണം;

ii) മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂകൾ ക്രമീകരിക്കണം

(iii) മുതിർന്ന പൗരന്മാർക്ക് വിട്ടുമാറാത്ത, മാരകമായ, രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള സൗകര്യം വിപുലീകരിക്കണം

(iv) വിട്ടുമാറാത്ത രോഗങ്ങൾക്കും വാർദ്ധക്യ സംബന്ധമായ കാര്യങ്ങൾക്കും വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കണം.

(v) വയോജന പരിചരണത്തിൽ പരിചയസമ്പന്നനായ ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും വയോജന രോഗികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കണം.


Related Questions:

ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
കേരള സംസ്ഥാന വനിതാ കമ്മിഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
ഇന്ത്യയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉപയോഗിക്കുന്നത് എത്ര ശതമാനം ആളുകളാണ് ?
Lok Adalats are constituted under: