App Logo

No.1 PSC Learning App

1M+ Downloads
മൂടൽമഞ്ഞ് പുകയും ആയി കൂടിച്ചേർന്ന് രൂപംകൊള്ളുന്നത് ആണ് .....

Aതുഷാരം

Bഹിമം

Cമേഘങ്ങൾ

Dപുകമഞ്ഞ്

Answer:

D. പുകമഞ്ഞ്

Read Explanation:

ഘനീകരണരൂപങ്ങളെ വർഗീകരണം

ഘനീഭവിച്ച് ജലബാഷ്പം അല്ലെങ്കിൽ ഈർപ്പം താഴെപ്പറയുന്ന ഏതെങ്കിലും ഒരവസ്ഥയിലേക്ക് മാറുന്നു: 

  • മഞ്ഞു തുള്ളി (dow) 

  • ഹിമം (frost) 

  • മൂടൽമഞ്ഞ്(fog)

  • മേഘങ്ങൾ (cloud)

  • ഊൗഷ്‌മാവിൻ്റെയും സ്ഥാനത്തിൻ്റെയും അടിസ്ഥാനത്തിൽ ഘനീകരണരൂപങ്ങളെ വർഗീകരിക്കാം. 

  • തുഷാരാങ്കം ഖരാങ്കത്തിനേക്കാളും ഉയർന്നിരിക്കുമ്പോഴും താഴ്ന്നിരിക്കുമ്പോഴും ഘനീഭവിക്കൽ നടക്കാം.


തുഷാരം (dew) 

  • തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ, പുൽനാമ്പുകൾ, സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ (അന്തരീക്ഷവായുവിലല്ലാതെ) കാണപ്പെടുന്ന മഞ്ഞുതുള്ളികളാണ് തുഷാരം. 

  • മേഘരഹിതമായ ആകാശം, ശാന്തമായ വായു, ഉയർന്ന ആപേക്ഷിക ആർദ്രത, നീണ്ട തണുപ്പുള്ള രാത്രികൾ തുടങ്ങിയവ തുഷാരരൂപീകരണത്തിന് അനുയോജ്യമാണ്. 

  • തുഷാരരൂപീകരണത്തിന് തുഷാരാങ്കം ഖരാങ്കത്തിന് മുകളിലായിരിക്കേണ്ടതുണ്ട്.

ഹിമം (frost)

  • തുഷാരാങ്കം ഖരാങ്കത്തിന് ഒപ്പമോ അതിൽ താഴെയോ ആകുമ്പോൾ തണുത്ത പ്രതലത്തിൽ ഘനീകരണം നടന്നു രൂപംകൊള്ളുന്നതാണ് ഹിമം (frost). 

  • കൂടുതലായി ഉണ്ടാകുന്ന ഈർപ്പം ജലതുള്ളികളായല്ലാതെ നേർത്ത് ഹിമപരലുകളായി (ice crystals) നിക്ഷേപിക്കപ്പെടുന്നു. 

  • വെളുത്ത ഹിമരൂപീകരണത്തിൻ് സാഹചര്യം തുഷാരരൂപീകരണത്തിനുള്ള സാഹചര്യംതന്നെയാണ്; എന്നാൽ അന്തരീക്ഷ ഊഷ്‌മാവ് ഖരാങ്കത്തിന് തുല്യമോ താഴെയോ ആയിരിക്കണം.

മൂടൽമഞ്ഞും നേർത്ത മൂടൽമഞ്ഞും (fog and mist) 

  • ജലബാഷ്പത്താൽ നിബിഢമായ വായുസഞ്ചയത്തിൽ ഊഷ്‌മാവ്പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് മൂടൽമഞ്ഞ് (fog). 

  • മൂടൽമഞ്ഞും (fog) നേർത്ത മൂടൽമഞ്ഞും (mist) കാരണം ദൂരക്കാഴ്‌ച കുറയുകയോ തീരെ ഇല്ലാതാവുകയോ ചെയ്യും.

  • മൂടൽമഞ്ഞ്പുകയുമായി കൂടിച്ചേർന്ന് രൂപം കൊള്ളുന്നതാണ് പുകമഞ്ഞ് (smog)


Related Questions:

ഒരു നിശ്ചിത ഊഷ്മാവിൽ ഉള്ള വായുവിന് പരമാവധി ഈർപ്പം ഉൾകൊള്ളാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം ഈർപ്പം നിലവിലുണ്ട് എന്നതാണ് .....
ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴ്ന്നാൽ നേർത്ത മഞ്ഞുപാളികൾ ആയാണ് വർഷണം നടക്കുക .ഇതിനെ ..... എന്ന് വിളിക്കുന്നു.
അന്തരീക്ഷത്തിൽ ഉയർന്ന തലങ്ങളിൽ ജലബാഷ്പം ഘനീഭവിച്ചു രൂപംകൊള്ളുന്ന നേർത്ത ജലകണികകളുടെയോ ഹിമകണികകളുടെയോ സഞ്ചയമാണ് .....
ജലരൂപത്തിലുള്ള വർഷണമാണ് .....
ഒരു നിശ്ചിത ഊഷ്മാവിൽ പരമാവധി ഈർപ്പം ഉൾക്കൊണ്ടിരിക്കുന്ന വായുവിനെ ..... എന്നു പറയുന്നു