App Logo

No.1 PSC Learning App

1M+ Downloads
മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?

Aദ്വിതീയ ഉൽപാദകർ

Bവിഘാടകർ

Cപ്രാഥമിക മാംസഭോജികൾ

Dദ്വിതീയ മാംസഭോജികൾ

Answer:

B. വിഘാടകർ

Read Explanation:

  • ജീവലോകത്തിന്റെ പ്രാഥമിക ഊർജസ്രോതസ്സ് സൂര്യനാണ്.
  • ഹരിത സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ രാസോർജമാക്കി മാറ്റുന്നു.
  • ഈ ഊർജമാണ് ഭക്ഷ്യശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ട് മറ്റു ജീവികളിലെത്തുന്നത്.
  • പ്രകാശസംശ്ലേഷണം നടത്തുന്ന സസ്യങ്ങളെ ഉൽപ്പാദകർ (Producers) എന്നും നേരിട്ടോ അല്ലാതെയോ ഊർജത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്ന മറ്റു ജീവികളെ ഉപഭോക്താക്കൾ (Consumers) എന്നും വിളിക്കുന്നു.
  • നേരിട്ട് സസ്യങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ പ്രാഥമിക ഉപഭോക്താക്കൾ എന്നും അവയെ ആഹാരമാക്കുന്നവയെ ദ്വിതീയ ഉപഭോക്താക്കളെന്നും പറയാം.
  • ദ്വിതീയ ഉപഭോക്താക്കളെ ഭക്ഷിക്കുന്നവരാണ് തൃതീയ ഉപഭോക്താക്കൾ
  • ജന്തു പദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികൾ - സർവഭോജി (മിശ്രഭോജി) (Omnivores)            ഉദാ: മനുഷ്യൻ
  • ഭക്ഷ്യപദാർത്ഥങ്ങൾ ഭക്ഷിക്കുന്നതിനോടൊപ്പം കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ഉത്പാദിപ്പിക്കുകയും ശേഖരിച്ച് വയ്കയും ചെയ്യുന്നവർ-ദ്വിതീയ ഉത്പാദകർ (Secondary Producers)
  • മൃത ജൈവവസ്‌തുക്കളിലെ സങ്കീർണ്ണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവ -വിഘാടകർ (Decomposers)ഉദാ : ബാക്ടീരിയ, ഫംഗസ്

Related Questions:

2023 ജനുവരിയിൽ സസ്യ ഗവേഷകർ കേരളത്തിൽ നിന്നും കണ്ടെത്തിയ കണ്ടെത്തിയ കാര ഇനത്തിൽപ്പെട്ട പുതിയ സസ്യം ഏതാണ് ?
ജൈവ വസ്തുക്കളെ പ്ലാസ്മ ഉപയോഗിച്ച് സിന്തറ്റിക് വാതകം,സ്ലാഗ്,വൈദ്യുതി എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ ?
സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?