മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യയാണ്, ക്യൂണിഫോം എന്നറിയപ്പെട്ടത്.
ക്യൂണിഫോം എന്ന വാക്ക് ഉത്ഭവിച്ചത്, ലാറ്റിൻ വാക്കായ ‘ക്യൂണസിൽ’ നിന്നാണ്.
ക്യൂണിഫോം ലിപി ആരംഭിച്ചത്, സുമേറിയയിൽ ആണ്.
ക്യൂണിഫോം ലിപിയുടെ ആകൃതി, ആപ്പ് മാതൃകയിലാണ്.
ക്യൂണിഫോം ലിപി വിശദീകരിച്ചത്, ഹെൻറി റാലിങ്സൺ ആണ്.
കുത്തനെയും വിലങ്ങനെയും വരകളുടെ ആകൃതിയിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുന്നതാണ് ഈ എഴുത്തിന്റെ രീതി.
വലത്തുനിന്ന് ഇടത്തോട്ടാണ് ക്യൂണിഫോം ലിഖിതങ്ങൾ വായിക്കേണ്ടത്
ക്രിസ്തുവിന് മുമ്പ് മൂവായിരത്തോടെ ഈ ലിപിയുടെ വികാസം പൂർണമായി.