Challenger App

No.1 PSC Learning App

1M+ Downloads

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:  

  1. എല്ലാ മൗലികാവകാശങ്ങൾക്കും ചില പരിധികളുണ്ട്.  
  2. രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഒരു ഉറപ്പാണ് മൗലികാവകാശങ്ങൾ. 
  3. വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പുവരുത്തുക എന്നത് മൗലികാവകാശങ്ങളുടെ ലക്ഷ്യമാണ്. 
  4. മൗലികാവകാശം സമ്പൂർണമാണ്.

A(i)(ii)(iii) എന്നിവ

B(i) (iv) എന്നിവ

C(ii)(iv) എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. (i)(ii)(iii) എന്നിവ


Related Questions:

സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ പരാമർശിക്കുന്നു 
  2. നിയമത്തിന് മുന്നിൽ സമത്വം എന്നത് ബ്രിട്ടീഷ് പൊതുനിയമത്തിന്റെ ആശയമാണ് 
  3. നിയമം മുഖേനയുള്ള തുല്യസംരക്ഷണം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ്
  4. ആർട്ടിക്കിൾ 18 ൽ അക്കാദമിക് , മിലിട്ടറി ഒഴികെയുള്ള ബഹുമതികൾ നിർത്തലാക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു 

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 
  2. ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല 
' ഒരു മതേതര രാഷ്ട്രത്തിൽ മാത്രമേ ന്യുനപക്ഷത്തിന് സുരക്ഷതത്വം ഉണ്ടായിരിക്കുകയുള്ളൂ . അത് അവരെ ദേശീയവാദികളാക്കും ' ഇത് ആരുടെ വാക്കുകളാണ് ?
തങ്ങളുടെ അധികാര പരിധിയിൽ വരാത്ത ഒരു കേസ് കിഴ്കോടതി പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള മേൽക്കോടതിയുടെ ഉത്തരവാണ് ?

ഇന്ത്യൻ ഭരണഘടനയുടെ 15 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മതം , വർഗ്ഗം , ജാതി , ലിംഗം , ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു 
  2. ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം 
  3. കടകൾ , ഹോട്ടലുകൾ , പൊതു ഭക്ഷണശാലകൾ , പൊതുവിനോദ സ്ഥലങ്ങൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത് 
  4. സംരക്ഷണാത്മക വിവേചന അധികാരം എന്നറിയപ്പെടുന്നു