App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾക്ക് വൈകല്യം സംഭവിച്ച് പ്രോട്ടീൻ ഉത്പാദനം തകരാറിലാവുന്ന ജനിതക രോഗം ഏത് ?

Aഹീമോഫീലിയ

Bസിക്കിൾ സെൽ അനീമിയ

Cഫെനൈൽ കെറ്റോണൂറിയ

Dഡൌൺ സിൻഡ്രോം

Answer:

A. ഹീമോഫീലിയ

Read Explanation:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾക്ക് വൈകല്യം സംഭവിച്ച് പ്രോട്ടീൻ ഉത്പാദനം തകരാറിലാവുന്ന ജനിതക രോഗമാണ് ഹീമോഫീലിയ.

  • ഹീമോഫീലിയ എന്നത് ഒരു ജനിതക രോഗമാണ്.

  • ഇതിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾക്ക് വൈകല്യം സംഭവിക്കുകയും പ്രോട്ടീൻ ഉത്പാദനം തകരാറിലാകുകയും ചെയ്യുന്നു.

  • ഈ രോഗം ബാധിച്ചവരുടെ ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും അമിതമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.

2. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു

വർണ്ണാന്ധതയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.വർണ്ണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ കറുപ്പ് , വെളുപ്പ് എന്നിവയാണ്.

2.വർണ്ണാന്ധത ഡാൾട്ടനിസം എന്ന പേരിലും അറിയപ്പെടുന്നു.

ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:
എഡ്വേർഡ് സിൻഡ്രോം ക്രോമസോം നമ്പർ --------------------ന്റെ ട്രൈസോമി മൂലമാണ് ഉണ്ടാകുന്നത്.
Which of the following is not a characteristic feature of Down’s syndrome?