App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ബാൽക്കൻ യുദ്ധത്തിൻ്റെ പ്രാഥമിക കാരണം എന്തായിരുന്നു?

Aബാൽക്കൻ രാജ്യങ്ങൾ തമ്മിലുണ്ടായ പരസ്പര കലഹം

Bബാൽക്കൻ രാജ്യങ്ങൾക്ക് നേരെയുണ്ടായ ഓട്ടോമൻ ആക്രമണം

Cബാൽക്കൻ രാജ്യങ്ങളിലെ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരെ തിരിഞ്ഞത്

Dബാൽക്കൻ രാജ്യങ്ങളിലുണ്ടായ മതപരമായ സംഘർഷങ്ങൾ

Answer:

A. ബാൽക്കൻ രാജ്യങ്ങൾ തമ്മിലുണ്ടായ പരസ്പര കലഹം

Read Explanation:

ബാൾക്കൺ യുദ്ധങ്ങൾ 

1912 ലെ ഒന്നാം ബാൾക്കൺ യുദ്ധം 

  • ഗ്രീസിന് കിഴക്കുള്ള ഈജിയൻ കടലിനും കരിങ്കടലിനും സമീപത്തായാണ് ബാൾക്കൺ മേഖല സ്ഥിതിചെയ്യുന്നത്.
  • ഇത് ഓട്ടോമൻ തുർക്കികളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
  • 1912 ൽ ബാൾക്കൺ സഖ്യം (സെർബിയ, ഗ്രീസ്, മോണ്ടിനിഗ്രോ, ബൾഗേറിയ) തുർക്കിയെ പരാജയപ്പെടുത്തി.
  • ബാൽക്കൺ ലീഗിനോട് സംഭവിച്ച ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ പരാജയം, ബാൽക്കണിലെ തങ്ങളുടെ സ്വാധീനവും പ്രദേശിക നിയന്ത്രണവും വികസിപ്പിക്കാനുള്ള ഓസ്ട്രിയയുടെ പരിശ്രമങ്ങൾക്ക് തടയിട്ടു

1913-ൽ നടന്ന രണ്ടാം ബാൾക്കൺ യുദ്ധം

  • ഒന്നാം ബാൾക്കൺ യുദ്ധത്തിൻ്റെ അവസാനത്തെത്തുടർന്ന് ബാൽക്കൺ രാജ്യങ്ങൾക്കിടയിൽ തന്നെ  പൊട്ടിപ്പുറപ്പെട്ട സംഘട്ടനമായിരുന്നു ഇത് .
  • ഒന്നാം ബാൾക്കൺ യുദ്ധത്തിലൂടെ ലഭിച്ച നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിന് ബാൾക്കൺ രാജ്യങ്ങൾ പരസ്പരം കലഹിച്ചതോടെയാണ് രണ്ടാം ബാൽക്കൺ യുദ്ധം ആരംഭിച്ചത് 
  • സെർബിയെ ആക്രമിച്ചുകൊണ്ട് യുദ്ധത്തിന് തുടക്കം കുറിച്ച ബൾഗേറിയയെ മറ്റു ബാൾക്കൺ രാജ്യങ്ങൾ ചേർന്ന് പരാജയപ്പെടുത്തി.
  • ബൽഗേറിയയെ അത് ജർമ്മൻ പക്ഷത്തെക്കടുപ്പിക്കുകയും ചെയ്തു

Related Questions:

രണ്ടാം മൊറോക്കൻ പ്രതിസന്ധി സംഭവിച്ച വർഷം?

Which country/countries was formed out of the remnants of the Ottoman Empire after World War I?

  1. Persia
  2. Saudi Arabia
  3. Iraq
  4. Turkey
    The Battle of Tannenberg, fought in 1914, was a major engagement between which two countries?
    കറുത്ത വ്യാഴാഴ്‌ച എന്നറിയപ്പെടുന്ന സംഭവമെന്താണ്?
    Fascism developed very rapidly in: