App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?

Aഇൻക്വിസിഷൻ

Bപോഗ്രോം

Cഹോളോകോസ്റ്റ്

Dക്രൂസെയിഡ്

Answer:

C. ഹോളോകോസ്റ്റ്

Read Explanation:

ഹോളോകോസ്റ്റ്

  • രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ഭരണകൂടവും അതിൻ്റെ സഹകാരികളും ചേർന്ന് ഏകദേശം ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി വംശഹത്യ ചെയ്തു 
  • ഇതിനെയാണ് ഹോളോകോസ്റ്റ് എന്നറിയപ്പെടുന്നത്.
  • ജൂതർക്ക് നേരെ  വെടിവയ്പ്പ് നടത്തിയും ,കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ഗ്യാസ് ചേമ്പറുകളിൽ അവരെ അടച്ചും ഹിറ്റ്ലറുടെ സൈന്യം അവരെ കൂട്ടകൊല ചെയ്തു 
  • ,നിർബന്ധിത തൊഴിൽ, പട്ടിണി, എന്നീ  മാർഗങ്ങളിലൂടെയും അവരെ പീഡിപ്പിച്ചു 
  • ജൂതർക്ക് പുറമെ റൊമാനികൾ, വികലാംഗർ, സ്വവർഗാനുരാഗികൾ, നാസികൾ അനഭിലഷണീയമെന്ന് കരുതുന്ന മറ്റു വിഭാഗങ്ങളും ഈ ക്രൂരതയ്ക്ക് ഇരയായി
  • മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായി ഹോളോകോസ്റ്റിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. 

Related Questions:

മുസ്സോളിനി വധിക്കപ്പെട്ട വർഷം?
ആരാണ് ഹിബാക്കുഷകൾ?
ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം നിയന്ത്രിച്ചിരുന്ന വൈമാനികൻ ആരാണ്?
മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?
ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?