Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യസേന(Allies of World War II)യുടെ ഭാഗമായിരുന്ന രാജ്യങ്ങൾ ഏതെല്ലാമാണ്?

  1. ബ്രിട്ടൻ
  2. ഫ്രാൻസ്
  3. ചൈന
  4. ജപ്പാൻ
  5. ഇറ്റലി

    A2, 3 എന്നിവ

    Bഎല്ലാം

    C1, 2, 3 എന്നിവ

    D2, 5 എന്നിവ

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    അച്ചുതണ്ട് ശക്തികളും സഖ്യ ശക്തികളും

    • 1936 ൽ ഇറ്റലിയും ജർമ്മനിയും ചേർന്ന് ഒരു രാഷ്ട്രീയ സഹകരണ ഉടമ്പടിയിൽ ഒപ്പുവച്ചു.
    • റോം - ബെർലിൻ അച്ചുതണ്ട് എന്ന പേരിൽ ഇതറിയപ്പെടുന്നു.
    • 1937 ൽ ജപ്പാൻ ഈ സഖ്യത്തിൽ ചേർന്നതോടെ റോം - ബെർലിൻ - ടോക്കിയോ അച്ചുതണ്ട് എന്ന ഫാസിസ്റ്റ് ബ്ലോക്ക് നിലവിൽ വന്നു.
    • ഇതിലെ അംഗങ്ങളെ അച്ചുതണ്ട് ശക്തികൾ എന്നാണ് വിളിച്ചിരുന്നത്

    • അച്ചുതണ്ട് ശക്തികൾക്കെതിരെ ശക്തമായ ഒരു സൈനികസഖ്യം രൂപം കൊള്ളുകയുണ്ടായി.
    • ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്.
    • പിന്നീട് സോവിയറ്റ് യൂണിയനും, അമേരിക്കയും ഇതിൽ ചേർന്നു.
    • ഈ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ സഖ്യ ശക്തികൾ എന്നാണ് വിളിച്ചിരുന്നത്.
    • 50 രാജ്യങ്ങൾ ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു 

    Related Questions:

    രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?
    മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?
    സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?

    ഇനിപ്പറയുന്നവയിൽ ഏതാണ് ഫാസിസത്തിന്റെ സവിശേഷതയല്ലാത്തത്?

    1. രാഷ്ട്രത്തെ മഹത്വവൽക്കരിക്കുന്നതും,വംശ മഹിമ ഉയർത്തിപ്പിടിക്കുന്നതും
    2. തീവ്രദേശീയത പ്രചരിപ്പിക്കുകയും യുദ്ധത്തെ മഹത്വവൽക്കരിക്കുയും ചെയ്യുക.
    3. ഭൂതകാലത്തെ തള്ളികളയുക
    4. കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവ ആശയപ്രചാരണത്തിനായി ഉപയോഗിക്കുക.
      During World War II, the Battles of Kohima and Imphal were fought in the year _____.