രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് ?Aഗ്രേ മാറ്റർBസിനാപ്‌സ്Cവൈറ്റ് മാറ്റർDമയലിൻ ഷീത്ത്Answer: B. സിനാപ്‌സ് Read Explanation: സിനാപ്‌സ് (Synapse) രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്‌സ് (Synapse). ആക്സോണിൽ നിന്നും വൈദ്യുത ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തുമ്പോൾ ചില രാസവസ്‌തുക്കളെ സിനാപ്റ്റിക് വിടവിലേക്ക് സ്രവിക്കുന്നു. ഈ രാസവസ്‌തുക്കളാണ് നാഡീയപ്രേഷകങ്ങൾ (Neurotransmitters). ഇവ തൊട്ടടുത്ത ഡെൻഡ്രൈറ്റിനേയോ കോശത്തേയോ ഉത്തേജിപ്പിച്ച് പുതിയ വൈദ്യുതാവേഗങ്ങൾ സൃഷ്ടിക്കുന്നു. അസറ്റൈൽകൊളിൻ (Acetyl choline), ഡോപമിൻ (Dopamine) എന്നിവ നാഡീയപ്രേഷകങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് സിനാപ്‌സുകളുടെ ധർമം Read more in App