ഭാഷാ വികസനം:

- യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
- മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.
- മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.
ഭാഷ വികസന ക്രമം:
ശ്രവണം - ഭാഷണം – വായന - ലേഖനം
ഭാഷാ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
- മാതാപിതാക്കളുടെ ഭാഷ
- സാംസ്കാരിക ഘടകങ്ങൾ
- പരിപന നിലവാരം
- പാരിസ്ഥിതിക ഘടകങ്ങൾ
- കായികനിലവാരം
- വൈകാരിക വികസനം
- ബുദ്ധി നിലവാരം
- കുടുംബത്തിലെ കുട്ടികളുടെ എണ്ണം
- സാമ്പത്തിക നിലവാരം
- അധ്യാപകന്റെ ഭാഷ