App Logo

No.1 PSC Learning App

1M+ Downloads
രാജു സമർഥനായ ഒരു കുട്ടിയാണ്. കൂടുതൽ നന്നായി പഠിക്കാൻ അവൻ എപ്പോഴും താൽപര്യം കാട്ടുന്നു. ഒരു നല്ല ആർക്കിടെക്ട് ആകാൻ അവൻ ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നു.ഈ ആന്തരിക അഭിപ്രേരണയെ എന്ത് വിളിക്കാം?

Aപവർ മോട്ടീവ്

Bഅപ്രൂവൽ മോട്ടീവ്

Cഅച്ചീവ്മെൻറ് മോട്ടീവ്

Dഇതൊന്നുമല്ല

Answer:

C. അച്ചീവ്മെൻറ് മോട്ടീവ്

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
  • ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

മനശാസ്ത്രത്തിൽ ധർമ്മവാദം അവതരിപ്പിച്ചത് ആര് ?
ബിംബനഘട്ടം (Iconic stage) എന്നത് ഏത് പഠനസിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ?
ഭാഷാപഠനത്തെക്കുറിച്ച് പിയാഷെ അവതരിപ്പിച്ച നിലപാട് ഏതാണ് ?

ചേരുംപടി ചേർക്കുക

  A   B
1 കാൾ റാൻസം റോജഴ്സ്  A Animal Intelligence 
2 ബി. എഫ്. സ്കിന്നർ B

Behaviour : An Introduction to Comparative Psychology

3  തോൺഡെെക് C Verbal Behaviour
4 ജെ.ബി.വാട്സൺ D On Becoming a person

 

കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?