പഠന വൈകല്യം (Learning Disability)
അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.
- പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
-
- ശരീരപരവും ജൈവശാസ്ത്രപരവുമായ കാരണങ്ങൾ
- പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ
- പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
- വിവിധതരം പഠന വൈകല്യങ്ങൾ
- ഡിസ്ലെക്സിയ (വായനാ വൈകല്യം)
- ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
- ഡിസ്കാൽകുലിയ (കണക്കിലെ വൈകല്യം)
- ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
- ഡിസ്നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
- അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ ADHD (ശ്രദ്ധാ വൈകല്യം)
എഴുത്തിലെ വൈകല്യം / ലേഖന വൈകല്യം (ഡിസ്ഗ്രാഫിയ) :-
- എഴുത്തു ഭാഷയിലുള്ള വൈകല്യങ്ങൾ കൈയക്ഷരത്തിലും ആശയരൂപീകരണത്തിലുമൊക്കെ നിഴലിക്കാറുണ്ട്. എഴുത്തിലൂടെയുള്ള ആശയപ്രകാശനത്തെ ബാധിക്കുന്ന വൈകല്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഡിസ്ഗ്രാഫിയ
- ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും.
- മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.