Challenger App

No.1 PSC Learning App

1M+ Downloads
രാജേഷിന് വാക്കുകൾ കേട്ട് എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും പദങ്ങളും വിട്ടുപോകുന്നു.വരികളും അക്ഷരങ്ങളുടെ അകലവും പാലിക്കാൻ കഴിയുന്നില്ല. രാജേഷിന് ഏതു തരം പഠന വൈകല്യം ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത് ?

Aലേഖന വൈകല്യം

Bവായന വൈകല്യം

Cഗണന വൈകല്യം

Dപ്രയോഗ വൈകല്യം

Answer:

A. ലേഖന വൈകല്യം

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

എഴുത്തിലെ  വൈകല്യം / ലേഖന വൈകല്യം (ഡിസ്ഗ്രാഫിയ) :-

  •  എഴുത്തു ഭാഷയിലുള്ള വൈകല്യങ്ങൾ കൈയക്ഷരത്തിലും ആശയരൂപീകരണത്തിലുമൊക്കെ നിഴലിക്കാറുണ്ട്. എഴുത്തിലൂടെയുള്ള ആശയപ്രകാശനത്തെ ബാധിക്കുന്ന വൈകല്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഡിസ്ഗ്രാഫിയ
  • ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും.
  • മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

 


Related Questions:

കൊറോണയെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ലോകം നേരിട്ട അവസ്ഥയെ പിയാഷെയുടെ ചിന്തയുടെ വെളിച്ചത്തിൽ പറഞ്ഞാൽ ?
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം A മാക്സ് വർത്തിമർ
2 മനോവിശ്ലേഷണ സിദ്ധാന്തം B കാൾ റോജേഴ്സ്
3 സമഗ്രവാദം C സിഗ്മണ്ട് ഫ്രോയ്ഡ്
4 മാനവികതാവാദം D സ്കിന്നർ
ഏതുകാര്യവും ആരെയും ബുദ്ധിപരമായി, സത്യസന്ധമായ വിധം അഭ്യസിപ്പിക്കാം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
സമ്മിശ്ര വക്രത്തിന്റെ പ്രത്യേകത എന്ത് ?