രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില?
A2°C
B37°C
C24°C
D27°C
Answer:
B. 37°C
Read Explanation:
Enzymes (രാസാഗ്നികൾ )
- ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് എൻസൈമുകൾ (രാസാഗ്നികൾ)
- ജൈവരാസപ്രവർത്തനത്തിൽ രാസാഗ്നി ഒരു ഉൽപ്രേരകമാണ് (catalyst).
- രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില 37°C (Optimum Temperature)
- മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന എൻസൈം - പെപ്സിൻ
- പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം- കെരാറ്റിൻ
- പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി - റെനിൻ (Renin)
- അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി - അമിലേസ്
- മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി-പ്രോട്ടിയേസ്
- പ്രോട്ടീനിനെ പെപ്റ്റൈഡാക്കി മാറ്റുന്ന രാസാഗ്നികൾ - ട്രിപ്‌സിൻ, പെപ്‌സിൻ
- ആമാശയത്തിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി പെപ്സിൻ -
- ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ട്രിപ്സിൻ
- ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കുന്ന രാസാഗ്നി : ലൈസോസൈം