App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിത ഓഫീസർ ആരാണ് ?

Aഗുഞ്ചൻ സക്‌സേന

Bരാജശ്രീ രാമസേതു

Cമാധുരി കനിത്കർ

Dശിവ ചൗഹാൻ

Answer:

D. ശിവ ചൗഹാൻ

Read Explanation:

  • സിയാച്ചിൻ മലനിരകളിലെ കുമാർ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  • കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനിൽ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്.
  • 1984 മുതൽ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങൾക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റൻ ശിവ ചൗഹാൻ നിയോഗിക്കപ്പെടുന്നത്.
  • നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാർ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്.
  • സിയാച്ചിനിലെ ഫയർ ആൻഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാൻ.

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി അടുത്തിടെ ഇന്ത്യ തദ്ദേശീയമായി ഒരു ഓൺബോർഡ് ഓക്‌സിജൻ ജനറേറ്റിങ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം നിർമ്മിച്ചത് ഏത് സ്ഥാപനമാണ് ?
വടക്കു കിഴക്കൻ ഇന്ത്യയിലെ നഗരത്തിൻറെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ കപ്പൽ ഏത് ?
സൗദി അറേബ്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന 155 mm പീരങ്കി ഭാരത് 52 നിർമ്മിക്കുന്ന ഇന്ത്യൻ ആയുധ നിർമ്മാണ കമ്പനി ഏതാണ് ?