App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?

Aആവർധനം

Bഫോക്കസ്

Cമുഖ്യഅക്ഷം

Dവക്രതാകേന്ദ്രം

Answer:

A. ആവർധനം

Read Explanation:

ആവർധനം (Magnification):

മാഗ്നിഫിക്കേഷൻ എന്നത് രണ്ട് രീതിയിൽ നിർവ്വചിക്കാം. 

1.

         വസ്തുവിന്റെ വലിപ്പവുമായി ബന്ധപ്പെട്ട് ഗോളീയ ദർപ്പണങ്ങൾ നിർമ്മിക്കുന്ന, ഇമേജിന്റെ വലുപ്പത്തിലുള്ള വർദ്ധനവിനെയാണ്, മാഗ്നിഫിക്കേഷൻ എന്ന് പറയുന്നത്.

  • ഇമേജിന്റെ ഉയരവും, വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് മാഗ്നിഫിക്കേഷൻ. 

  • ഇതിനെ 'm' എന്ന് സൂചിപ്പിക്കുന്നു. 

     m = h/ h'

ഇവിടെ,

  • h എന്നത് - ഇമേജിന്റെ ഉയരം

  • h' എന്നത് - വസ്തുവിന്റെ ഉയരം 

2.

             മാഗ്നിഫിക്കേഷൻ എന്നത് ഇമേജിന്റെ ദൂരത്തിന്റെയും, ഒബ്ജക്റ്റിന്റെ ദൂരത്തിന്റെയും അനുപാതത്തിനു തുല്യമാണ്.

അതായത്,

  m = v / u 

  • v എന്നത് - ഇമേജിന്റെ ദൂരം

  • u എന്നത് - വസ്തുവിന്റെ ദൂരം 


Related Questions:

ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ്
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
കോൺവെകസ് ലെൻസിൽ വസ്തു F ൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
പ്രകാശിക കേന്ദ്രത്തിൽ നിന്ന് മുഖ്യ ഫോക്കസിലേക്കുള്ള ദൂരമാണ്
ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം