ലാറി ബേക്കർ യഥാർത്ഥ പേര് ലോറൻസ് ബേക്കർ (ഇംഗ്ലീഷ്: Laurence Baker)( 1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട് - 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം). “ചെലവു കുറഞ്ഞ വീട്" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്.