വിത്ത് കുതിർന്ന് പുറംതോട് പൊട്ടുന്നു. ആദ്യം ബീജമൂലവും (radicle) പിന്നീട് ബീജശീർഷവും (plumule) പുറത്തുവരുന്നു. വിത്ത് മുളച്ചു ചെടിയാകുമ്പോൾ ബീജമൂലം ചെടിയുടെ വേരായി മാറുന്നു. ബീജശീർഷം തണ്ടും ഇലയുമായി മാറുന്നു. പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ ബീജപത്രത്തിലോ ബീജാന്നത്തിലോ കരുതിവച്ച ആഹാരമാണ് വളർന്നുവരുന്ന സസ്യം ഉപയോഗിക്കുന്നത്.