App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിത്ത് മുളക്കുന്നതിനാവശ്യമായ ഘടകങ്ങൾ എന്തെല്ലാം?

Aവായു, സൂര്യപ്രകാശം, ജലം,

Bസൂര്യപ്രകാശം, ജലം, വായു

Cവായു, ജലം, അനുകൂലമായ താപനില

Dവായു ,അനുകൂല താപനില ,സൂര്യപ്രകാശം

Answer:

C. വായു, ജലം, അനുകൂലമായ താപനില

Read Explanation:

വിത്തു മുളയ്ക്കാൻ ജലം ആവശ്യമാണ്. എന്നാൽ മണ്ണ്, സൂര്യപ്രകാശം എന്നീ ഘടകങ്ങൾ ആവശ്യമില്ല. ജലത്തിനു പുറമേ വായു, അനുയോജ്യമായ താപനില എന്നിവയും വിത്തു മുളയ്ക്കാൻ ആവശ്യമാണ്. വ്യത്യസ്ത വിത്തുകൾ മുളയ്ക്കാനെടുക്കുന്ന സമയവും അനുയോജ്യമായ താപനിലയും വ്യത്യസ്തമാണ്.


Related Questions:

ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് -------നിന്നാണ്.
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----
ഇലയിലേക്ക് ജലം എത്തിക്കുന്നതും ഇലയിൽ നിന്ന് ആഹാരം കൊണ്ടുപോകുന്നതും ----വഴിയാണ്.
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും ഉണ്ടാകുന്ന വേരുകൾ
മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ----