App Logo

No.1 PSC Learning App

1M+ Downloads
വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

Aപ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Bശാരീരിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥ

Cപഠനത്തിൽ മന്ദഗതി നേരിടുന്ന അവസ്ഥ

Dപഠനവൈകല്യങ്ങൾ അനുഭവപ്പെടുന്ന അവസ്ഥ

Answer:

A. പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Read Explanation:

ചാലക ശേഷി വികസനം:

  • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
  • പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
  • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

 

വിളംബിത ചാലക വികാസം  (Delayed Motor Development)
  • വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ
 
കാരണങ്ങള്‍
  1. അനാരോഗ്യം
  2. തടിച്ച ശരീരം
  3. ന്യൂനബുദ്ധി
  4. അഭ്യാസക്കുറവ്
  5. ഭയം
  6. പ്രോത്സാഹനമില്ലായ്മ
  7. വിദഗ്ധ പരിശീലനക്കുറവ്

 


Related Questions:

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ ഏവ :

  1. ഉത്കണ്ഠ
  2. അസൂയ
  3. ജിജ്ഞാസ
  4. സംഭ്രമം
  5. ആകുലത
    വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വികാസ ഘട്ടം :
    സാഹചര്യങ്ങളോട് സമഞ്ജസമായി സമരസപ്പെടാനും പ്രതികരിക്കുവാനും ഉള്ള കഴിവ് നേടുന്നത്?
    Which of the following occurs during the fetal stage?

    Select the factors from the below list that is typically associated with increased vulnerability to substance abuse in students.

    1. Lack of coping skills
    2. Peer pressure
    3. Strong academic support
    4. Academic stress response
    5. Strong family support